ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ പരീക്ഷ ഹാളിൽ നിന്ന് പുറത്താക്കി

0
274

കർണാടകയിലെ ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്‌കൂളിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ ക്ലാസിൽ നിന്നും പുറത്താക്കി.13 എസ് എസ് എൽ സി വിദ്യാർഥികളെയാണ് പുറത്താക്കിയത്. പരീക്ഷ ഹാൡ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌കരിച്ചു. അതേസമയം, കർണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉഡുപ്പിയിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകളുടെ പരിസരത്ത് 200 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ കോളജിൽ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പിന്നാലെ കൂടുതൽ കോളജുകൾ ഹിജാബിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ വിഷയം കോടതിയുടെ പരിഗണനയിലെത്തി. ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിനെതിരെ ഒരു വിദ്യാർഥിനി സുപ്രീംകോടതിയെ സമീപിച്ചു.

കൂടാതെ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ബി വി ശ്രീനിവാസും ഒരു മാധ്യമ വിദ്യാർഥിയും കൂടി സുപ്രിംകോടതിയെ സമീപിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാനിടയുള്ള കേസാണിതെന്നും വിദ്യാർഥിനികൾ വർഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. കർണാടക ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാൽ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിൽ തിങ്കളാഴ്ചയും വാദം തുടരും.

 

LEAVE A REPLY

Please enter your comment!
Please enter your name here