സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ വർധന; 280 രൂപ ഉയർന്നു

0
35

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ (Gold Price Today) ഇന്ന് വർധന. ഇന്നലെ നേരിയ തോതിൽ ഇടിഞ്ഞ ശേഷമാണ് സ്വർണവില ഉയർന്നത്.. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 4590 രൂപ നിരക്കിലാണ് ഇന്നലെ വിൽപ്പന നടന്നത്. ഇന്ന് സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ചു. 4625 രൂപയിലാണ് ഇന്ന് സ്വർണം വിൽക്കുന്നത്. ഒരു പവന് 37000 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 3820 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല.

ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA). അസോസിയേഷൻ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വർണ വില  ഡോളർ നിലവാരത്തിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA)ൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയും. അതനുസരിച്ച് മുംബൈ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്.

സംസ്ഥാനത്ത് സ്വർണക്കടകൾ തമ്മിലുള്ള അസ്വാരസ്യം അവസാനിച്ചിട്ടില്ല. വിലയിൽ രാജ്യത്തെമ്പാടും ഏകീകരണം വേണമെന്ന മലബാർ ഗോൾഡിന്റെ ആവശ്യത്തോട് മുഖംതിരിഞ്ഞ് നിൽക്കുകയാണ് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. കഴിഞ്ഞ 50 വർഷത്തിലേറെയായി  സ്വർണ്ണവില ദിവസേന നിശ്ചയിക്കുന്നത്  ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ്. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9.38 നും ശനിയാഴ്ച്ച രാവിലെ 9.20നുമാണ് വില നിശ്ചയിച്ച് അറിയിക്കുന്നത്. വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് എല്ലാ ദിവസവും വില നിർണയിക്കുന്നതെന്നുമാണ് അസോസിയേഷന്റെ വാദം.

കഴിഞ്ഞ ദിവസങ്ങളിൽ  അസോസിയേഷൻ വില ഇട്ടതിനുശേഷം  ചിലർ വ്യക്തിപരമായി വിലയിട്ട് വിപണിയിൽ  സമ്മർദ്ദതന്ത്രം പ്രയോഗിക്കുകയാണെന്നും ആരോപിക്കുന്നു. ഇപ്പോൾ ഇട്ടു വരുന്ന  വിലയെക്കാൾ  ലാഭം കൂട്ടണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് അസോസിയേഷൻ നിലപാട്. ലാഭം കുറച്ചിട്ട് വിലയിടുന്ന സാഹചര്യത്തിൽ ഒട്ടേറെ ഓഫറുകൾ നൽകി പരസ്യം നൽകുന്ന സ്വദേശ കുത്തകകൾ, ലാഭം കൂട്ടി ഇട്ടാൽ ഇത്തരം ഓഫറുകൾ കൂടുതലാവുമെന്ന് അസോസിയേഷൻ വിലയിരുത്തി.

കഴിഞ്ഞ ദിവസം വില കുറച്ച് വച്ചവർ പണിക്കൂലി ഇനത്തിൽ സാധാരണ ജ്വല്ലറികൾ നൽകുന്നതിലും അധികം വാങ്ങി കോമ്പൻസേറ്റ് ചെയ്യുന്നു. കഴിഞ്ഞ 50 വർഷമായി വിലയിടുന്ന രീതി യാതൊരു പ്രശ്നങ്ങളുമില്ലാതെ ചെറുകിട-ഇടത്തരം വൻകിട വ്യാപാരികളെല്ലാം ഒരുപോലെ അംഗീകരിക്കുന്നതാണെന്നും ഒറ്റപ്പെട്ട ചിലർ മാത്രമാണ് ഈ രീതിയെ എതിർക്കുന്നതെന്നും അസോസിയേഷൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here