ശബ്ദ മലിനീകരണം, ക്ഷേത്രങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കും കർണാടക പൊലീസിന്റെ നോട്ടീസ്

0
104

ബെംഗളുരു: പ്രാർത്ഥനയ്‌ക്ക് മുസ്ലീം പള്ളികളിൽ മൈക്കുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏ‍ർപ്പെടുത്തിയതിന് പിന്നാലെ ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും  പരിധിയിൽ കൂടുതൽ ഉച്ചത്തിൽ മൈക്ക് ഉപയോ​ഗിക്കുന്നതിനെതിരെ ക‍ർണാടക പൊലീസ്. പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ – 2000 അനുസരിച്ച് ഡെസിബെൽ അളവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് ക്ഷേത്രങ്ങൾക്കും പള്ളികൾക്കും പൊലീസ് നോട്ടീസ് അയച്ചു.

വ്യാവസായിക, ജനവാസ, വാണിജ്യ മേഖലകളിൽ പകലും രാത്രിയും ഉപയോ​ഗിക്കേണ്ട ഡെസിബൽ പരിധി പൊലീസ് നോട്ടീസിൽ വ്യക്തമാക്കുന്നു. നിയമപ്രകാരമാണ് ഇക്കാര്യം ചെയ്യുന്നതെന്നും, എല്ലാ മത, മതേതര സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും കർണാടകയിലെ ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി ദ ഹിന്ദു റിപ്പോ‍ർട്ട് ചെയ്യുന്നു.

മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളറിയേണ്ട ചിലതാണ് ഇനി പങ്കുവയ്ക്കാനുള്ളത്. ലോകാരോഗ്യ സംഘടനയുടെ  കണക്ക് പ്രകാരം പ്രതിവര്‍ഷം കോടിക്കണക്കിന് പേര്‍ക്കാണേ്രത ഈ ശീലം കൊണ്ട് കേള്‍വി തകരാറുകള്‍ സംഭവിക്കുന്നത്.

പ്രത്യേകിച്ചും യുവാക്കളിലും കുട്ടികളിലും സംഭവിക്കുന്ന കേള്‍വി തകരാറുകള്‍ പുതിയ കാലത്ത് ഇയര്‍ ഫോണിന്റെ അമിതോപയോഗം സംഭാവന ചെയ്യുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതലും 35 വയസിന് താഴെയുള്ളവര്‍ക്കാണ് ഇത്തരത്തില്‍ കേള്‍വി പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും സമീപകാലത്ത് പുറത്തുവന്ന പഠനങ്ങള്‍ പറയുന്നു.

ഇതില്‍ 50 ശതമാനത്തോളം പേരും ഇയര്‍ഫോണില്‍ അമിത ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്ന ശീലമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ചെവിക്കകത്തെത്തുന്ന ശബ്ദം ചെറിയ രോമങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന, ദ്രാവകമുള്ള ‘കോക്ലിയ’ എന്ന ഭാഗത്തെത്തുന്നു.

ശബ്ദതരംഗങ്ങള്‍ ഇവിടെയെത്തുമ്പോള്‍ ദ്രാവകവും ചെറിയ രോമങ്ങളും കൂട്ടത്തില്‍ ഇളകുന്നു. ഈ ശബ്ദത്തിന്റെ തരംഗം കൂടുന്നതിന് അനുസരിച്ച് അകത്തെ ചലനവും കൂടുന്നു. പതിവായി ഇത്തരത്തില്‍ അമിത ശബ്ദം കേള്‍ക്കുമ്പോള്‍ കോക്ലിയയുടെ ഭാഗങ്ങള്‍ തകരാറിലാകുന്നു. ഒരിക്കല്‍ നശിച്ചുപോയാല്‍ പിന്നെ വീണ്ടെടുക്കാന്‍ കഴിയാത്ത കോശങ്ങളാണിവിടെ ഉള്ളത് എന്നതും പ്രധാനമാണ്.

ഇയര്‍ഫോണിന് പകരം ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതും, ശബ്ദം കുറച്ച് കേള്‍ക്കുന്നതും, ചെവിക്ക് വിശ്രമം നല്‍കുന്നതുമെല്ലാം ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ഇയർഫോൺ പതിവായി വൃത്തിയാക്കുകയും വേണം. അല്ലാത്ത പക്ഷം അത് ചെവിക്കകത്ത് അണുബാധയുണ്ടാക്കാനുള്ള സാധ്യതകളും കൂടുതലാണ്. ഒരാൾ ഉപയോഗിക്കുന്ന ഇയർഫോൺ മറ്റൊരാൾ ഉപയോഗിക്കുന്ന സാഹചര്യങ്ങളും പരമാവധി ഒഴിവാക്കുകയാണ് ഉചിതം.

LEAVE A REPLY

Please enter your comment!
Please enter your name here