‘വെളുത്ത നിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാകുമോ’; നാട്ടുകാര്‍ക്ക് മുന്നില്‍ മാതൃത്വം തെളിയിക്കേണ്ടി വന്ന നാടോടിസ്ത്രീ

0
152

തിരുവനന്തപുരത്ത് നിറത്തിന്റെ പേരില്‍ നാടോടി സ്ത്രീയെയും അവരുടെ നാലുമാസം പ്രായമായ കുഞ്ഞിനെയും തടഞ്ഞുവെച്ച് നാട്ടുകാര്‍. നാടോടി സ്ത്രീയുടെ കയ്യിലിരുന്ന കുഞ്ഞ് അവരെക്കാള്‍ വെളുത്തതായതിനാല്‍ കുഞ്ഞിനെ ഇവര്‍ തട്ടിക്കൊണ്ട് വന്നതാണ് എന്ന് ആരോപിച്ചാണ് തടഞ്ഞുവെച്ചത്. തട്ടിക്കൊണ്ടു വന്നതല്ല ഇത് തന്റെ കുഞ്ഞാണ് എന്ന് സ്ത്രീ പറഞ്ഞിട്ടും അതൊന്നും വകവെക്കാതെ ആളുകള്‍ അവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

ശനിയാഴ്ചയായിരുന്നു. സംഭവം. ആന്ധ്രാ സ്വദേശിനിയായ സുജാതയ്ക്കാണ് നിറവ്യത്യാസത്തിന്റെ പേരില്‍ ഈ ദുരനുഭവം നേരിടേണ്ടിവന്നത്. പൊലീസ് സ്റ്റേഷനില്‍ എത്തിയ സുജാത തന്റെ ഭര്‍ത്താവ് കരിയപ്പയെ അവിടേക്ക് വിളിച്ചു വരുത്തി. ഇവരുടെ കുഞ്ഞാണ് എന്ന് തെളിയിക്കുന്നതിന് തെളിയിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റും ഫോട്ടോകളും അടക്കമുള്ള രേഖകളുമായാണ് ഇയാള്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് ഇവരെ പൊലീസ് വിട്ടയച്ചത്.

ഇത് തങ്ങളുടെ പൊന്നുമോളാണ്. വെളുത്ത നിറമുണ്ടെന്ന് കരുതി കുഞ്ഞ് തങ്ങളുടേതല്ലാതാകുമോ എന്ന് സുജാത പൊലീസ് സ്്റ്റേഷനില്‍ വെച്ച് ചോദിച്ചു. തന്റെ അഞ്ച് മക്കളും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നാണോ എന്നും അവര്‍ ചോദിച്ചു. സ്വന്തം കുഞ്ഞാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തയ്യാറാണെന്നും സുജാതയ്ക്ക് പറഞ്ഞു. ഇതിനിടയില്‍ സുജാതയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍സാമൂഹ്യമാധ്യമങഅങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

കീചെയിനിലും അരിമണിയിലും പേരെഴുതി വില്‍ക്കുന്നയാളാണ് കരിയപ്പ. തിരുവനന്തപുരം പാറ്റൂരില്‍ ചിത്രങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നയാളാണ് സുജാത.

LEAVE A REPLY

Please enter your comment!
Please enter your name here