വലന്റെയ്ന്‍ ഡേക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍; അമര്‍ജവാന്‍ ദിനമായി ആചരിക്കണമെന്നും ആവശ്യം

0
145

ഹൈദരാബാദ്: വലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍. ഹൈദരാബാദില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വലന്റെയ്ന്‍ ദിന ആശംസാ കാര്‍ഡുകളും വലന്റെയ്ന്‍ കോലങ്ങളും കത്തിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

വലന്റെയ്ന്‍ ദിനം ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ചതാണ്. ആല്‍ബങ്ങളും ആശംസാ കാര്‍ഡുകളും വിറ്റഴിച്ച് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പണമുണ്ടാക്കുകയാണ്. മഹാഭാരതം, രാമായണം പോലുള്ള നിരവധി പ്രണയകഥകള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. പുല്‍വാമയില്‍ 40 സൈനികരാണ് ജീവന്‍ വെടിഞ്ഞത്. സൈനികരുടെ ജീവത്യാഗമാണ് യുവാക്കള്‍ അറിയേണ്ടത്. അല്ലാതെ വലന്റെയ്ന്‍സ് ഡേ അല്ല. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി കൊണ്ടാടണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും തെലങ്കാന സര്‍ക്കാറിനോടും ആവശ്യപ്പെടുകയാണെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here