യു.പിയില്‍ ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍വീണ് 11 സ്ത്രീകള്‍ മരിച്ചു

0
182

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഖുഷി നഗര്‍ ജില്ലയില്‍ വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍വീണ് 11 സ്ത്രീകള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. നെബുവ നൗരംഗിയ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.

കിണറിന് മുകളില്‍ സ്ഥാപിച്ചിരുന്ന സ്ലാബ് തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. സ്ലാബിന് മുകളില്‍നിന്ന സ്ത്രീകളും പെണ്‍കുട്ടികളും അടക്കമുള്ളവര്‍ കിണറ്റില്‍ വീണുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. 15 സ്ത്രീകളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എന്നാല്‍ 11 പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്തദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്താനും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷംരൂപവീതം അടിയന്തര ധനസഹായം നല്‍കുമെന്ന് ഖുഷി നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here