യുക്രെയിനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായവുമായി യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി

0
179

കീവ് /മലപ്പുറം: യുക്രെയ്‌നിലെ പ്രധാന നഗരങ്ങളില്‍ ശക്തമായ ആക്രമണം റഷ്യ തുടരുന്ന സാഹചര്യത്തില്‍ യുക്രെയിനിലെ യുദ്ധഭൂമിയില്‍നിന്ന് മടങ്ങുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി. പോളണ്ട്, ഹംഗറി അതിര്‍ത്തികളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം, വസ്ത്രം, ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട നിയമോപദേശം, ഭാഷാപരമായ സഹായം എന്നിവയാണ് നല്‍കുന്നത്. ഇതിനായി പ്രത്യേകം സജ്ജരായ വളണ്ടിയര്‍മാരെ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. യുക്രൈന്റെ അയല്‍രാജ്യമായ റൊമാനിയയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ ഇന്ന് പുറപ്പെടും. ഹംഗറിയിലേക്കുള്ള വിമാനങ്ങള്‍ നാളെ പുറപ്പെടും. ദില്ലിയിലും മുംബൈയിലുമാവും ഈ വിമാനങ്ങള്‍ തിരിച്ചെത്തുക. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തി. യുക്രെയിന്‍ അതിര്‍ത്തികളില്‍ എത്താനാണ് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ഹംഗറി, റൊമാനിയ അതിര്‍ത്തിയില്‍ എത്താനാണ് നിലവില്‍ നിര്‍ദേശം. അതിര്‍ത്തികളില്‍ എത്തുന്നവര്‍ക്ക് സഹായം നല്‍കാനാണ് യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി സജ്ജീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

മലയാളി വിദ്യാര്‍ത്ഥികള്‍ ഏത് ആവശ്യത്തിനും ബന്ധപ്പെടാവുന്നതാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു. ഡോ. മുഹമ്മദ് അലി കൂനാരി (+49 176 43684156), അബ്ദുല്‍ അസീസ് പി. (+43 699 1 052580), നൗഫല്‍ താപ്പി (+49 163 3217242), ജവാദ് (+4915145127565), ആശിഖ് ചോലക്കല്‍ (+9 9061996699, +48579197745 പോളണ്ട്).

LEAVE A REPLY

Please enter your comment!
Please enter your name here