മൊഗ്രാൽ കടവത്ത് ടി.എം കുഞ്ഞി റോഡ് നാടിന് സമർപ്പിച്ചു

0
43

മൊഗ്രാൽ: കാസറഗോഡ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പുനർ നാമകരണം ചെയ്യപ്പെട്ട മൊഗ്രാൽ കടവത്ത് ടി.എം കുഞ്ഞി റോഡ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ഓൾഡ് എം.സി.സി റോഡ് എന്നറിയപ്പെട്ടിരുന്ന പ്രസ്തുത റോഡിന് കാസറഗോഡിന്റെ സർവ്വ മേഖലകളിലും നിറശോഭ പരത്തി കടന്ന് പോയ ടി.എം കുഞ്ഞിയുടെ പേര് നൽകാൻ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. നാടിന് ഉത്സവാന്തരീക്ഷം പകർന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഉദ്‌ഘാടനത്തിന് ശേഷം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ എന്നിവരെ ടി.എം. കുഞ്ഞിയുടെ തറവാട്ട് വീട്ടിലേക്ക് ആനയിച്ചു.

ചടങ്ങിൽ കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ഷാനവാസ്‌ പാദൂർ, സമസ്ത ഉപാദ്യക്ഷൻ യു.എം അബ്ദുൽ റഹ്മാൻ മൗലവി, കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് യു.പി താഹിറ, കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ
ജമീല സിദ്ദീഖ് ദണ്ഡഗോളി, കുമ്പള ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ, കുമ്പള ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അബ്ദുൽ റിയാസ് കെ, വി പി അബ്ദുൽ ഖാദർ, ജനപ്രതിനിധികളായ അഷ്‌റഫ്‌ കർള, ബി.എ റഹ്മാൻ ആരിക്കാടി, അൻവർ ആരിക്കാടി, സബൂറ, വ്യവസായ പ്രമുഖൻ അച്ചു കാസറഗോഡ്, എം. അബ്ബാസ്, അഡ്വ. സക്കീർ അഹ്‌മദ്‌, സയ്യിദ് ഹാദി തങ്ങൾ, അസീസ് കളത്തൂർ, എ.കെ ആരിഫ്, ഖാലിദ് ബംബ്രാണ, കെ.എം അബ്ബാസ്, കെ.എം മുഹമ്മദ്‌, ഹമീദ് സ്പിക്, പി.എ ആസിഫ്, നിസാർ പെർവാഡ്, അബൂബക്കർ ലാൻഡ് മാർക്ക്‌, മാഹിൻ മാസ്റ്റർ, സെഡ്.എ മൊഗ്രാൽ, സിദ്ദീഖ് ദണ്ഡഗോളി, ബി.വി.എ ഹമീദ് മൗലവി, സി.എം ഹംസ, സിദ്ദീഖ് റഹ്മാൻ, എം.എ. മൂസ, എം.എം. റഹ്മാൻ, ടി.കെ ജാഫർ, മുഹമ്മദ്‌ സ്മാർട്ട്‌, റിയാസ് കരീം, അഷ്‌റഫ്‌ പെർവാഡ്, ഷക്കീൽ അബ്ദുല്ല, ഗഫൂർ ലണ്ടൻ,ടി.സി അഷ്‌റഫ്‌, എം.ജി. എ റഹ്മാൻ, കെ.കെ. അബ്ദുൽഖാദർ, ജംഷീർ മൊഗ്രാൽ, ഇർഫാൻ. യു.എം, മുഹമ്മദ്‌ അബ്കോ, സി.എച്ച് ഖാദർ, എം.എസ് അഷ്‌റഫ്‌, എം.എ.എ റഹ്മാൻ, കെ.എ. അബ്ദുൽ റഹ്മാൻ, മനാഫ് കടവത്ത്, എസ്.എ മുഹമ്മദ്‌, അഷ്‌റഫ്‌ ഷാർജ, മുർഷിദ് മൊഗ്രാൽ, അബ്ദുള്ള ബായിക്കര, അസ്ഫാൻ, കെ.ടി അബ്ദുല്ല, കെ.പി നിയാസ്, കരീം അരിമല, ഷരീഫ് ദീനാർ, ഹാരിസ് ബാഗ്ദാദ്, ലത്തീഫ് തവക്കൽ, സൈഫു ബർക്കോഡ്, കെ.ടി മുഹമ്മദ്‌, ടി.എം ശുഹൈബ്, ടി.എം നവാസ്, ടി.എം ഫൈസ്, ഔഫു കോട്ടക്കുന്ന്, ടി.കെ താഹിർ, ടി.കെ അൻവർ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here