മുസ്കാൻ ഖാന് ഫാത്തിമ ഷെയ്ഖ് പുരസ്‌കാരം

0
418

ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയതിന് സംഘപരിവാർ പ്രവർത്തകരിൽ നിന്നുള്ള ഭീഷണികളെയും ആക്രോശങ്ങളെയും ഒറ്റയ്ക്ക് നേരിട്ട കർണാടകയിലെ മാണ്ട്യയിലെ മുസ്‌ലിം വിദ്യാർത്ഥിനി മുസ്കാൻ ഖാന് 2022 ലെ ഫാത്തിമ ഷെയ്ഖ് പുരസ്‌കാരം. ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ തന്റെ അവകാശത്തിന് വേണ്ടി നിലകൊണ്ടതിനാണ് മുസ്കാൻ ഖാന് പുരസ്‌കാരം നൽകിയതെന്ന് തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം അറിയിച്ചു.

“ഭരണഘടന ഉറപ്പ് തരുന്ന അവകാശങ്ങൾ തന്നിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിച്ച കാവിപ്പടയെ ഭയരരഹിതമായി ചെറുത്തുനിന്ന മുസ്കാന് പുരസ്‌കാരം നൽകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്” – എം.എച് ജവാഹിറുല്ലാഹ് എം.എൽ.എ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ ആദ്യത്തെ മുസ്‌ലിം അധ്യാപികയായി കണക്കാക്കുന്ന ഫാത്തിമ ഷെയ്‌ഖിന്റെ പേരിലുള്ള പുരസ്‌കാരം മുസ്കാൻ ഖാന് നൽകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.

അതേസമയം, കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ വിശാല ബെഞ്ച് വാദം കേൾക്കൽ തുടരും. പ്രതിഷേധങ്ങളുടെ പശ്ചാതലത്തിൽ കർണാടകയിൽ പൊലീസ് സുരക്ഷ കർശനമാക്കി. ഉഡുപ്പി ജില്ലയ്ക്ക് പുറമെ മറ്റ് ജില്ലകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിജാബ് നിരോധനം കർശനമാക്കിയതോടെ ഓൺലൈൻ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here