മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍

0
197

മുംബൈ: ബാന്ദ്രയിലെ പാര്‍പ്പിട സമുച്ചയത്തിലെ ഗേറ്റില്‍ കാറിടിച്ച് കയറ്റിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

സംഭവത്തിന് പിന്നാലെ വിനോദ് കാംബ്ലി സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. പിന്നീട് കാംബ്ലിയെ ജാമ്യത്തില്‍ വിട്ടയച്ചു.

കാംബ്ലിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തു. അലമാസമായ ഡ്രൈവിങ്ങ്, മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍ പെടുത്താന്‍ ശ്രമിച്ചത്, അമിതവേഗതയില്‍ വണ്ടിയോടിച്ച് നാശനഷ്ടം വരുത്തിയതുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here