മഞ്ചേശ്വരത്ത് ജന്മദിനാഘോഷത്തിന് പൂ വാങ്ങാന്‍ അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 11 കാരി ഓട്ടോറിക്ഷയിടിച്ച് മരിച്ചു

0
203

മഞ്ചേശ്വരം: ജന്മദിനത്തില്‍ അച്ഛനോടൊപ്പം പൂ വാങ്ങാന്‍ പോവുകയായിരുന്ന പതിനൊന്നുകാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മഞ്ചേശ്വരം കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടേയും മംഗളയുടേയും മകള്‍ ദീപിക(11)യാണ് മരിച്ചത്.

ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്.എസിലെ ആറാംതരം വിദ്യാര്‍ത്ഥിനിയാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര ഹെഗ്ഡെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേശ്വരം കീര്‍ത്തീശ്വര ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് ദീപികയുടെ ജന്മദിനമാണ്.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി പൂ വാങ്ങാന്‍ അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ മഞ്ചേശ്വരത്തേക്ക് പോകുമ്പോള്‍ എതിരെ വന്ന ഓട്ടോറിക്ഷ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദീപിക സംഭവസ്ഥലത്തുതന്നെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here