മകൾ മരിച്ചിട്ട് ദിവസങ്ങൾ മാത്രം; സെഞ്ചുറി നേടി സോളങ്കിയുടെ സ്മരണാഞ്ജലി!

0
125

ഭുവനേശ്വര്‍: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഡിനെതിരായ മത്സരത്തില്‍ ബറോഡ ബാറ്റര്‍ വിഷ്ണു സോളങ്കി സെഞ്ചുറിയിലേക്ക് നീങ്ങുമ്പോള്‍ ഒരു സങ്കടം അദ്ദേഹം നെഞ്ചിലടക്കി പിടിച്ചിട്ടുണ്ടായിരുന്നു. പിറന്നുവീണ് മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങിയ പിഞ്ചു മകളുടെ മുഖമായിരുന്നു അപ്പോഴും വിഷ്ണുവിന്റെ മനസ്സില്‍. മകളുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് താരം കളത്തില്‍ തിരിച്ചെത്തിയത്.

ചണ്ഡിഗഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 168 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ബറോഡയ്ക്കായി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനെത്തിയാണ് സോളങ്കി സെഞ്ചുറി നേടിയത്. 165 പന്തുകള്‍ നേരിട്ട് സോളങ്കി 12 ഫോറുകളുടെ സഹായത്തോടെ നേടിയത് 104 റണ്‍സാണ്. ഈ സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 517 റണ്‍സെടുത്ത ബറോഡ 349 റണ്‍സിന്റെ ലീഡും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here