മംഗളൂരുവിൽ രണ്ടുകോടി വിലയുള്ള തിമിംഗില ഛർദിയുമായി കാസർകോട് സ്വദേശികളടക്കം നാലുപേർ അറസ്റ്റിൽ

0
159

മംഗളൂരു : രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന ആംബർഗ്രിസ് (തിമിംഗില ഛർദി) വിൽക്കാൻ ശ്രമിച്ച നാലുപേരെ മംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കങ്കനാടി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ജെപ്പിനമൊഗരുവിൽനിന്നാണ് സംഘം പിടിയിലായത്. കുടക് സ്വദേശികളായ എം.എ. ജാബിർ (35), എൽ.കെ. ഷബാദ് (27), കാസർകോട് ഹൊസ്ദുർഗ് സ്വദേശികളായ വി.പി. അസീർ (36), എൻ. ഷരീഫ് (32) എന്നിവരാണ് പിടിയിലായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഹരിറാം ശങ്കർ അറിയിച്ചു.

പ്രതികളിൽനിന്ന് അഞ്ച് മൊബൈൽ ഫോണുകളും ഒരു കാറും 1070 രൂപയും പിടിച്ചു. പിടിച്ചെടുത്ത ആംബർഗ്രിസ് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് 2,25,92,070 രൂപ മൂല്യമുണ്ടെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here