ഭക്ഷണം കിട്ടാൻ വൈകി; വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരനും വീട്ടുകാരും, എല്ലാ ഉപഹാരങ്ങൾ തിരിച്ചു നൽകി, വധുവിന്റെ വീട്ടുകാർക്ക് ചെലവായ തുകയും നൽകി മടങ്ങി!

0
165

ഭോപ്പാൽ; ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ചു വിവാഹം തന്നെ വേണ്ടന്ന് വെച്ച് വരനും കൂട്ടരും. ബിഹാറിലാണ് സംഭവം. വധുവിന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെങ്കിലും വരന്റെ വീട്ടുകാർ വഴങ്ങിയില്ല. രോഷം പൂണ്ട വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടില്‍ നിന്ന് ലഭിച്ച എല്ലാ ഉപഹാരങ്ങളും മടക്കി നല്‍കിയ ശേഷമാണ് വിവാഹസ്ഥലത്ത് ഇറങ്ങിപ്പോയത്.

തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭക്ഷണം കിട്ടാന്‍ വൈകിയെന്നാണ് വരന്റെ പിതാവ് പറയുന്നത്. വിവാഹത്തിരിക്കില്‍ വരന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കുറച്ച് വൈകിപ്പോയെന്ന് വധുവിന്റെ വീട്ടുകാരും സമ്മതിച്ചു. തുടര്‍ന്നാണ് വരന്റെ വീട്ടുകാര്‍ വിവാഹസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോയത്.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നാട്ടുകാരും ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. ഭക്ഷണത്തിന്റെയും മറ്റ് ചെലവുകള്‍ക്കുമുള്ള ആവശ്യമായ പണം വധുവന്റെ കുടുംബക്കാര്‍ക്ക് നൽകുകയും ചെയ്തു. ശേഷമാണ്‌ ഇറങ്ങി പോയത്. സംഭവത്തിൽ, വരന്റെ കുടുംബക്കാര്‍ക്കെതിരെ വധുവിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here