ബിഗ് ടിക്കറ്റിലൂടെ അപ്രതീക്ഷിത സമ്മാനം; ഒരു കോടി രൂപ നേടി ഭാഗ്യശാലി

0
163

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhbai Big Ticket) പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം(ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടി ഭാഗ്യശാലി. ഖത്തറിലെ ദോഹയില്‍ താമസിക്കുന്ന അഹമ്മദ് ഷൗക്കത്ത് ആണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പിലെ വിജയി.

‘ഫെബ്രുവരി ഭാഗ്യമാസമായാണ് ഞാന്‍ കരുതുന്നത്. കാരണം എന്റെ രണ്ടു മക്കളും ജനിച്ചത് ഫെബ്രുവരിയിലാണ് അഹമ്മദ് പറഞ്ഞു. ഫെബ്രുവരി ഭാഗ്യമാസമാണെന്ന് വിശ്വസിക്കാന്‍ അഹമ്മദിന് ഇപ്പോള്‍ 500,000 കാരണങ്ങള്‍ കൂടിയുണ്ട്. ഒരു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയിട്ട്. വിജയിച്ചോയെന്ന് അറിയാനായി എല്ലാ ആഴ്ചയിലും ഇലക്ട്രോണിക് ഡ്രോയുടെ ഫലം തുടര്‍ച്ചയായി പരിശോധിക്കുകയും ചെയ്യാറുമുണ്ട്. ഒടുവില്‍ ഞങ്ങളുടെ സമയം എത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. ശ്രമിക്കൂ, ശ്രമിക്കൂ, ശ്രമിക്കൂ…ഇത്രമാത്രമാണ് എനിക്ക് പറയാനുള്ളത്. ഇപ്പോഴോ പിന്നീടോ തീര്‍ച്ചയായും നിങ്ങളുടെ സമയവുമെത്തും. ഞാന്‍ ഇത് വരെ പിന്തിരിഞ്ഞിട്ടില്ല, നിങ്ങളും ശ്രമിച്ചുകൊണ്ടേയിരിക്കുക’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ നിങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങിയില്ലേ? ഇനിയെന്തിന് കാത്തിരിക്കണം. രണ്ട് ഇലക്ട്രോണിക് നറുക്കെടുപ്പുകള്‍ കൂടി ഈ മാസം നിങ്ങള്‍ക്കായുണ്ട്. ഈ മാസം ബിഗ് ടിക്കറ്റ് പര്‍ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലൂടെ 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടാനുള്ള അവസരവും ലഭിക്കുന്നു. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു. വേഗമാകട്ടെ, ഇതാണ് വിജയിക്കാനുള്ള സമയം.

500,000ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 3 ഫെബ്രുവരി 15-21, നറുക്കെടുപ്പ് തീയതി ഫെബ്രുവരി 22(ചൈവ്വ)

പ്രൊമോഷന്‍ 4 ഫെബ്രുവരി 22-28, നറുക്കെടുപ്പ് തീയതി മാര്‍ച്ച് ഒന്ന്(ചൊവ്വ)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here