ബി.ജെ.പി റാലിയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരം; ഇതാണ് ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ അന്തരീക്ഷമെന്ന് കോണ്‍ഗ്രസ് (വീഡിയോ)

0
174

ലക്നൗ: ബിജെപി റാലിയിൽനിന്നും ആളുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കാണാനെത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കാവി സ്കാർഫും ബിജെപിയുടെ പതാകയുമേന്തി പ്രിയങ്കയുടെ കാറിനുചുറ്റും ആളുകൾ കൂടുകയും കൈകൊടുക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.

എല്ലാവർക്കും കോൺഗ്രസിന്റെ പ്രകടനപത്രിക പ്രിയങ്ക വിതരണം ചെയ്യുന്നതും വിഡിയോയിൽ കാണാം. ഉത്തർപ്രദേശിൽ ഇത്തരമൊരു കാഴ്ച അപൂർവമാണ്. ബിജെപി റാലിയിൽനിന്നും ആളുകൾ മടങ്ങുകയാണെന്നും യുപിയിലെ അന്തരീക്ഷം വ്യക്തമാക്കാൻ ഈ വിഡിയോ ധാരാളമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

2017ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 114 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഏഴിടത്ത് മാത്രമാണ് ജയിക്കാനായത്. 2019ൽ സംസ്ഥാനത്തിന്റെ ചുമതല പാർട്ടി പ്രിയങ്കയെ ഏൽപ്പിച്ചു. സ്ത്രീകൾക്ക് മുൻഗണന നൽകിക്കൊണ്ട് ‘ഞാൻ സ്ത്രീയാണ്, പോരാടും’ എന്ന ആശയമാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here