‘പെർഫക്ട് ഓക്കെ’യ്ക്ക് പിന്നാലെ ‘കച്ചാ ബദാം’ പാടി പിണറായിയും മോദിയും; മിമിക്സ് വീഡിയോ

0
239

ഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭൂപന്‍ ഭഡ്യാക്കര്‍ എന്ന തെരുവു കച്ചവടക്കാരന്റെ ‘കച്ചാ ബദാം'(Kacha Badam)എന്ന ​ഗാനമാണ് സമൂഹമാധ്യമങ്ങളിൽ താരം. വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രമുഖരടക്കം കച്ചാ ബദാമിന് ചുവടുവെച്ച് രംഗത്തെത്തി. രാജ്യാതിര്‍ത്തികളും ഭാഷകളും ഭേദിച്ച് ​ഗാനം വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ​ഗാനത്തിന്റെ മിമിക്സ് വെർഷനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മഹേഷ് കു‍ഞ്ഞുമോൻ എന്ന മിമിക്രി കലാകാരനാണ് വീഡിയോ പുറത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ പാട്ട് പാടുന്ന രീതിയിലാണ് മിമിക്സ് ചെയ്തിരിക്കുന്നത്. എന്തായാലും പുറത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിമിക്സ് ശ്രദ്ധനേടി കഴിഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മഹേഷ് കുഞ്ഞുമോന് അഭിനന്ദനവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

കൊവിഡ് കാലത്ത് ഹിറ്റായ ‘പെര്‍ഫെക്ട് ഓകെ’ എന്ന ​ഗാനവും മഹേഷ് മിമിക്സ് ചെയ്തിരുന്നു. അതിലും താരങ്ങൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ പാട്ട് പറഞ്ഞു കൊടുക്കുന്ന രീതിയിലായിരുന്നു മിമിക്സ് ചെയ്തിരുന്നത്.

മിമിക്രിയിലൂടെയും ഡബ്ബിങ്ങിലൂടെയും ശ്രദ്ധനേടിയ ആളാണ് മഹേഷ് കു‍ഞ്ഞുമോൻ. അകാലത്തിൽ പൊലിഞ്ഞ അനിൽ നെടുമങ്ങാടിന് വേണ്ടി മഹേഷ് ‍‍​ഡബ്ബിം​ഗ് ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. കോൾഡ് കേസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയായിരുന്നു ഇത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here