ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഗവര്‍ണറുടെ പ്രസ്താവന അപകടകരം; പികെ കുഞ്ഞാലിക്കുട്ടി

0
105

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ പ്രസ്താവന അപകടകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് വിഷയത്തില്‍ ഗവര്‍ണറുടെ പ്രതികരണം ആശങ്കപ്പെടുത്തുന്നു. ഗവര്‍ണര്‍ അംഗീകരിക്കാത്ത വേഷമാണ് പലരും ഇവിടെ ധരിക്കുന്നതെന്ന് ഓര്‍ക്കണം. ഗവര്‍ണര്‍ പദവിയിലിരുന്നുകൊണ്ട് ഹിജാബിനെ തള്ളിക്കളയുന്നതില്‍ വലിയ ഔചിത്യകുറവുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്ലിം ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിനെതിരായിരുന്നാണ് ഗവര്‍ണറുടെ വാദം. സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഗൂഢാലോചനയുണ്ട് . ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്.

ആശയപ്രകാശനത്തിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നതും ഇന്ത്യന്‍ ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാന്‍ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് രാഷ്ട്രീയ ചര്‍ച്ചകളിലിടപെടാന്‍ താല്പര്യമില്ല. താന്‍ ഖുര്‍ആനിലുള്ളതാണ് പറയുന്നതെന്നാണ് അദ്ദേഹം വിഷയത്തില്‍ നിലപാട് അറിയിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here