ത്വാഹിർ തങ്ങൾ ഉറൂസ്: കാരുണ്യ സ്പർശമായി നേത്ര പരിശോധന ക്യാമ്പ്

0
41

പുത്തിഗെ: സയ്യിദ് ത്വാഹിറുൽ  അഹ്ദൽ  തങ്ങൾ  ഉറൂസ്  ഭാഗമായി  മുഹിമ്മാത്തിൽ സംഘടിപ്പിച്ച നേത്ര പരിശോധന  ക്യാമ്പ്  നൂറുകണക്കിനാളുകൾക്ക് കാരുണ്യ സ്പർശമായി. ഡോ .സുരേഷ് ബാബു ഐ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ മുഹിമ്മാത്ത് സേഫ് ഹോം, അഗതി അനാഥ മന്ദിരം എന്നിവടങ്ങളിലെ അന്തേവാസികൾക്ക് പുറമെ നാട്ടുകാരും എത്തിച്ചേർന്നു. സൗജന്യ പരിശോധനക്ക് പുറമെ  കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങളും നൽകി.

മുഹിമ്മാത്ത് ജന.സെക്രട്ടറി  ബി.എസ്  അബ്ദുല്ല  കുഞ്ഞി  ഫൈസിയുടെ അധ്യക്ഷതയിൽ കാസർകോട്  ബ്ലോക്ക് ക്ഷേമ  കാര്യ സ്റ്റാൻഡിംഗ് ചെയർമാൻ അഷ്‌റഫ്  കർള ഉത്ഘാടനം ചെയ്തു.സയ്യിദ്  ഹാമിദ്  അൻവർ  അഹ്ദൽ  തങ്ങൾ  പ്രാർത്ഥന നടത്തി.പി.ബി  ബശീർ  പുളിക്കൂർ ,സയ്യിദ്  ഹബീബുൽ  അഹ്ദൽ  തങ്ങൾ,അബ്ദുൽ കാദിർ സഖാഫി  മൊഗ്രാൽ ,മുസ്തഫ സഖാഫി  പട്ടാമ്പി ,ഷാഫി സഅദി  മുഹിമ്മാത്ത് നഗർ അബ്ദുല്ല കുഞ്ഞി  ബംബ്രാണ ,തുടങ്ങിയവർ സംബന്ധിച്ചു.മൂസ സഖാഫി കളത്തൂർ സ്വാഗതവും  അബ്ദുൽ  റഹ്മാൻ മുസ്‌ലിയാർ  ചെന്നാർ നന്ദിയും  പറഞ്ഞു.
ക്യാമ്പിന്  ഡോ.തൗഫീഖ്  അഹ്മദ്  നേതൃത്വ നൽകി.ക്യാമ്പ്  ഓർഗനൈസർ മധു വിജയന്റെ  നേതൃത്വത്തിൽ  എട്ടംഗ  സംഘം  ആവശ്യമായ  സഹായങ്ങൾ  ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here