തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വനിതാ ലീഗ് ദേശീയ അധ്യക്ഷ ഫാത്തിമ മുസഫറിന് ജയം

0
119

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ ലീഗ് ദേശീയ അധ്യക്ഷ ഫാത്തിമ മുസഫറിന് ജയം. ചെന്നൈ സിറ്റി കോർപ്പറേഷനിലെ 61ാം വാർഡായ എഗ്മോറിൽ നിന്നാണ് ഫാത്തിമ മുസഫർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ്, ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടുന്ന മുന്നണിയിലാണ്.

വോട്ടെണ്ണല്‍ പുരോഗമിക്കവേ 21 കോര്‍പറേഷനുകളിലെ 77 വാര്‍ഡില്‍ ഡി.എം.കെയാണ് മുന്നില്‍. മുന്‍സിപ്പിലാറ്റികളിലെ 302 വാര്‍ഡിലും ടൌണ്‍ പഞ്ചായത്തുകളിലെ 1449 വാര്‍ഡിലും ഡി.എം.കെ സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്. എ.ഐ.എ.ഡി.എം.കെ കോര്‍പറേഷനുകളിലെ 9 വാര്‍ഡിലും മുനിസിപ്പാലിറ്റികളിലെ 90 വാര്‍ഡിലും ടൌണ്‍ പഞ്ചായത്തുകളിലെ 385 വാര്‍ഡിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here