ഡയമണ്ടിന് 25,000 രൂപ വരെ വിലകൂടി; വിതരണം താത്കാലികമായി നിർത്തി

0
88

തിരുവനന്തപുരം: ഡയമണ്ട് വിലയിൽ വൻ വർധനവ്. 13 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ ഡയമണ്ട് വിലയിൽ വൻ വർധനവ് ഉണ്ടാകുന്നത്. 15000 രൂപ മുതൽ 25000 രൂപവരെയാണ് വർധിച്ചത്. വിലവർധനവിനെ തുടർന്ന് നിർമ്മാതാക്കൾ ഡയമണ്ട് വിതരണം താത്കാലികമായി നിർത്തിവെച്ചു.

2009ലും ഡയമണ്ടിന് സമാനമായ രീതിയിൽ വിലവർധനവ് ഉണ്ടായിരുന്നു. ഇപ്പോൾ ഒരു കാരറ്റിന് 15000 മുതൽ 25000 രൂപ വരെയാണ്‌ വില വർധിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിന്റെ വിലയിലുണ്ടായ വർധനവാണ് വില കുത്തനേ കൂടാന്‍ വഴിയൊരുക്കിയത്‌.

പോളിഷ് ചെയ്ത ഡയമണ്ടിന് 2.5% നികുതി കഴിഞ്ഞ ബജറ്റിൽ കുറച്ചിരുന്നു. സാധാരണ നിലയിൽ റഫ് ഡയമണ്ട് ഇറക്കുമതി ചെയ്ത് ഇവിടെ തന്നെ കട്ടിംഗും പോളീഷിങും നടത്തുകയാണ് ചെയ്യാറുള്ളത്. കോവിഡ് മൂലം പല ഡയമണ്ട് സെന്ററുകളിലും നിർമ്മാണം പകുതിയായതും വില വർധിക്കാൻ കാരണമായിട്ടുണ്ട്. കേരളത്തിലും ഡയമണ്ട് വിതരണം ചെയ്യുന്ന വൻകിട നിർമ്മാതാക്കൾ ഉൾപ്പടെയുള്ളവർ ഇനിയും വിലകൂടുമെന്നതിനാൽ വിതരണം നിർത്തിയ സാഹചര്യമാണിപ്പോഴുള്ളത്. ഡയമണ്ട് ആവശ്യത്തിന് ലഭിക്കാത്തതിനാൽ ഡയമണ്ട് ആഭരണ നിർമ്മാണവും പ്രതിസന്ധിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here