കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിവാഹച്ചട്ടം നടപ്പാക്കുന്നു

0
267

വിവാഹച്ചടങ്ങില്‍ ബോംബെറിയുന്ന സംഭവം വരെയുണ്ടായ സാഹചര്യത്തില്‍ ‘ആഘോഷമാവാം; അതിരു കടക്കരുത് -നന്മയിലൂടെ നാടിനെ കാക്കാം’ എന്ന കാമ്പയിനുമായി കണ്ണൂര്‍ ജില്ല പഞ്ചായത്ത് രംഗത്ത്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ ആഘോഷ പരിപാടികളും വിവാഹച്ചടങ്ങുകളും അതിരുകടക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വിവാഹ ചട്ടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജാഗ്രതാ സഭകള്‍ സംഘടിപ്പിക്കും. പൗരപ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, യുവജന, മഹിളാ സംഘടന നേതാക്കള്‍, വായനശാല, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് ജാഗ്രത സഭകള്‍ നടത്തുക. തുടര്‍ന്ന് വാര്‍ഡ് അടിസ്ഥാനത്തില്‍ 10 പേര്‍ അംഗങ്ങളായ നിരീക്ഷണ സമിതി പ്രവര്‍ത്തിക്കും. ആഘോഷ വേളകളില്‍ ഗ്യാങ്ങുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം വര്‍ധിച്ചുവരുകയാണ്. ഇത്തരക്കാരെ പ്രാദേശികമായി നിരീക്ഷിച്ച് നിയമ സംവിധാനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

ആഘോഷ വീടുകളിലെ പരസ്യ മദ്യപാനത്തിനും മദ്യവിതരണത്തിനുമെതിരെ കുടുംബശ്രീയുടെ സഹായത്തോടെ സ്ത്രീകളെ സജ്ജരാക്കുമെന്നും വിവാഹ വീടുകളില്‍ മൈക്ക് ഉപയോഗിക്കുന്നതിന് പൊലീസിന്റെ അനുമതി വാങ്ങേണ്ടിവരുമെന്നും പ്രസിഡന്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here