ഐ.എന്‍.എല്‍ പിളർന്നു; വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

0
142

ഐ.എന്‍.എല്‍ ഔദ്യോഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്‍റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയും തെരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ .

എ.പി അബ്ദുൽ വഹാബ് പക്ഷം വിളിച്ച സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനാണ് വഹാബ് പക്ഷം യോഗം ചേര്‍ന്നത്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടിയെടുക്കാനായിരുന്നു മറുപക്ഷത്തിന്റെ തീരുമാനം. ഈ യോഗം അവസാനിക്കുന്നതിന് മുമ്പ് ഒരു പക്ഷെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കാമെന്ന് അഹ്ദുല്‍വഹാബ് പറഞ്ഞിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here