സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധന വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ

0
161

കോവിഡ് പരിശോധന വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. ടിപിആർ കൂടുതലുള്ള സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. ആരോഗ്യമന്ത്രാലയമാണ് കോവിഡ് പരിശോധന വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻറെ ശുപാർശ.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞിരുന്നു. ഇന്നലെ ഇന്ത്യയിൽ 2,58,089 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം തന്നെ ഒമിക്രോൺ കേസുകളുടെ എണ്ണം 8,209 ആയി. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 19.65% ആയി. 13,13,444 ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത്. ഇതോടെ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവിൽ 16,56,341 ആയി. അതേ സമയം 151740 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,52,37,461 ആയി. രോഗമുക്തി നേടിയവരുടെ നിരക്ക് 94.27% ആണ്. ഇതുവരെ 157.20 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് നൽകിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here