കൊവിഡ് വ്യാപനം; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

0
249

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് നീട്ടി. ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ പുറത്തിറക്കി. എന്നാൽ പുതിയ വിലക്ക് അന്താരാഷ്ട്ര ചരക്കു നീക്കത്തെ ബാധിക്കുന്നതല്ല. ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അനുവദിച്ചിട്ടുള്ള പ്രത്യേക സർവീസുകൾക്കും പുതിയ ഉത്തരവ് ബാധകമാകില്ല. എയർബബിൾ മാനദണ്ഡം പാലിച്ചുള്ള സർവീസുകളും തുടരും.

കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ പടരുന്നത് പരിഗണിച്ച് നേരത്തെ ജനുവരി 31 വരെയാണ് രാജ്യാന്തര വിമാനസർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശക്തമായതോടെ വിലക്ക് ഒരു മാസം കൂടി നീട്ടാൻ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here