കേരളത്തിൽ പനിയും ചുമയും പടരുന്നു, വില്ലൻ കൊവിഡ് അല്ല, കാരണം മറ്റൊന്നെന്ന് വിദഗ്‌ദ്ധർ

0
298

തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും ചുമയും പടരുന്നതിൽ ആശങ്ക വേണ്ടെന്ന് വിദഗ്‌ദ്ധർ. എന്നാൽ ജാഗ്രത കൈവിടരുതെന്നും ആരോഗ്യ വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകി. കൊവിഡ് സമാനലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവർക്ക് പരിശോധനയിൽ നെഗറ്റീവ് ആകുന്ന മുറയ‌്ക്ക് തുടർ ചികിത്സ നൽകിവരികയാണ്.

രാത്രിയിലെ തണുപ്പും രാവിലെയും ഉച്ചയ്‌ക്കുമുള്ള കഠിന ചൂടും തമ്മിൽ അനുപാതമില്ലാത്തതാണ് പുതിയ സ്ഥിതി വിശേഷത്തിന് കാരണം. വൈറസിന് അനുകൂല കാലാവസ്ഥയാണ് നിലവിൽ സംസ്ഥാനത്തുള്ളതെന്ന് ആരോഗ്യവിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒരാഴ്‌ചയ്‌ക്കിടെ പനിബാധിതരായവരുടെ എണ്ണം 37,453 ആണ്. 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് കൂടുതൽ കാണുന്നത്. പ്രായമേറിയവർ പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണമെന്നും അല്ലാത്തപക്ഷം അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

വായുവിൽ വേഗം പകരുന്ന വൈറസുകളാണ് രോഗബാധയുണ്ടാക്കുന്നത്. മാസ്‌ക് ഉപയോഗത്തിൽ ജാഗ്രതക്കുറവ് കാണുന്നുണ്ടെന്നും മീറ്റിങ്ങുകളിലും ഉത്സവങ്ങളിലും മാസ്‌ക് ഒഴിവാക്കുന്നത് അപകടകരമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here