കവറില്‍ ഹിന്ദുദൈവത്തിന്റെ ചിത്രം; പുലിവാല് പിടിച്ച് കിറ്റ്-കാറ്റ്,ഒടുവില്‍ നടപടി

0
305

ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ കവറില്‍ ഉപയോഗിച്ചതിന് പുലിവാല്‍ പിടിച്ചിരിക്കുകയാണ് കിറ്റ്-കാറ്റ്. പ്രമോഷന്റെ ഭാഗമായി ഭഗവാന്‍ ജഗന്നാഥ്, ബലഭദ്രന്‍, സുഭദ്ര തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളാണ് ചോക്ലേറ്റ് കവറുകളില്‍ ഉപയോഗിച്ചത്. കവര്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ നിന്നും വന്‍ പ്രതിഷേധമാണ് കിറ്റ്-കാറ്റിനെതിരെ ഉയര്‍ന്നത്.

ചോക്ലേറ്റ് കഴിച്ചതിന് ശേഷം ആളുകള്‍ കവറുകള്‍ വലിച്ചെറിയും. വളരെ ബഹുമാനിക്കപ്പെടുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ ഒടുവില്‍ റോഡുകളിലും അഴുക്കുചാലുകളിലും ചവറ്റുകുട്ടകളിലും കാണപ്പെടും. അതു കൊണ്ട് ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാണാവശ്യം. നിരവധി ട്വീറ്റുകളാണ് ഇത്തരത്തില് വന്നിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തുന്നുവെന്നും മറ്റേതെങ്കിലും മതത്തിന്റെ ചിത്രം ഇങ്ങനെ ചെയ്ത് നോക്കൂ.. എന്താണ് സംഭവിക്കുക എന്ന് കാണാം എന്നുമാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യയില്‍ ഹിന്ദുമതത്തിനെ പരിഹസിക്കാന്‍ ബഹുരാഷ്ട്ര കമ്പനിക്ക് ആരാണ് അധികാരം നല്‍കിയത് എന്ന് മറ്റൊരാള്‍ ചോദിക്കുന്നു. കിറ്റ്ക്കാറ്റ് ബഹിഷ്‌കരിക്കുക എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here