സൗദിയില്‍ കൊവിഡ് വ്യാപനം രൂക്ഷം, പ്രതിദിന കേസുകള്‍ മൂവായിരത്തിന് മുകളില്‍

0
77

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം രൂക്ഷം. പുതിയ കൊവിഡ് കേസുകള്‍ മുവായിരം കടന്നു. 24 മണിക്കൂറിനിടെ 3168 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 608 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് രാജ്യത്ത് ആകെ 134,397 കൊവിഡ് പി.സി.ആര്‍ പരിശോധനയാണ് നടത്തിയത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 568,650 ആയി. ആകെ രോഗമുക്തി കേസുകള്‍ 544,161 ആണ്. ആകെ മരണസംഖ്യ 8,888 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,601 ആയി ഉയര്‍ന്നു. ഇതില്‍ 117 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 52,059,785 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,082,846 എണ്ണം ആദ്യ ഡോസ് ആണ്. 23,290,636 എണ്ണം സെക്കന്‍ഡ് ഡോസും. 3,686,303 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി.

രാജ്യതലസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം ആയിരത്തിന് അടുത്തെത്തി. റിയാദില്‍ മാത്രം 921 പേര്‍ക്കാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ജിദ്ദ 621, മക്ക 344, ഹുഫൂഫ് 166, ദമ്മാം 114, മദീന 100, ഖോബാര്‍ 62, തായിഫ് 55, ഖുലൈസ് 52 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ കേസുകള്‍. ബാക്കിയുള്ള സ്ഥലങ്ങളില്‍ 50ല്‍ താഴെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here