സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ 400 രൂപ വര്‍ധിച്ചു

0
22

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,000 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4500 ആയി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞനിലവാരത്തില്‍ വില എത്തിയിരുന്നു.35,600 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്ക്.തുടര്‍ന്നുള്ള മൂന്ന് ദിവസം വില ഉയരുകയായിരുന്നു.

വരും ദിവസങ്ങളില്‍ സ്വര്‍ണ വില സ്ഥിരത ആര്‍ജിക്കാനുള്ള സാധ്യതകള്‍ വിരളമെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here