സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നീട്ടില്ല; തിങ്കളാഴ്ച പുലര്‍ച്ചെയോടെ അവസാനിക്കും

0
65

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ അവസാനിക്കും.

ഒമിക്രോണ്‍ വ്യാപനഭീതി കണക്കിലെടുത്താണ് ഡിസംബര്‍ മുപ്പതു മുതല്‍ ജനുവരി രണ്ടുവരെ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആയിരുന്നു നിയന്ത്രണം.

കൂടുതല്‍ നിയന്ത്രണം കൊണ്ടു വരണോ എന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനിക്കുക. അതേസമയം, അടുത്ത കോവിഡ് അവലോകന യോഗം എന്നാണ് നടത്തുക എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here