രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല; നേതാക്കള്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ നടപടി – സമസ്ത

0
100

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പൂര്‍വ്വിക നേതാക്കളിലൂടെ കൈമാറി വന്നിട്ടുള്ള രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സംഘടനക്കകത്ത് യാതൊരു വിധ അഭിപ്രായ വ്യത്യാസമില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും മേലില്‍ ആവര്‍ത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടികള്‍ക്കു വിധേയമായിരിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലികുട്ടി മുസ്്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുള്ള മുസ്്ലിയാര്‍, പി.പി ഉമ്മര്‍ മുസ്്ലിയാര്‍ കൊയ്യോട്, പി.കെ മൂസകുട്ടി ഹസ്രത്ത്, കെ.ടി ഹംസ മുസ്്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞി മുഹമ്മദ് മുസ്്ലിയാര്‍ നെല്ലായ, വി മൂസക്കോയ മുസ്്ലിയാര്‍, മാണിയൂര്‍ അഹമ്മദ് മുസ്്ലിയാര്‍, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദവി കൂരിയാട്, എം മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്്മാന്‍ മുസ്്ലിയാര്‍, കെ.കെ.പി അബ്ദുള്ള മുസ്്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, പി.കെ ഹംസകുട്ടി ബാഖവി ആദൃശ്ശേരി, ഐ.വി ഉസ്മാന്‍ ഫൈസി, കെ.എം അബ്ദുള്ള ഫൈസി, മാഹിന്‍ മുസ്്ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി, പി.കെ അബ്ദുസ്സലാം ബാഖവി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ബംബ്രാണ, എം.വി ഇസ്്മായില്‍ മുസ്്ലിയാര്‍, കാടേരി മുഹമ്മദ് മുസ്്ലിയാര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here