രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണം മലയാളിയുടേത്, പുനെയില്‍ മരിച്ചത് പാലക്കാട് സ്വദേശി

0
58

പുനെ: ഒമൈക്രോൺ ബാധിച്ച് ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത മരണം മലയാളിയുടേത്. പാലക്കാട് കോങ്ങാട് സ്വദേശിയാണ് പുനെയിൽ പുനെയില്‍ മരിച്ചത്. നൈജീരിയയിൽ നിന്ന് എത്തിയ 52കാരൻ ഡിസംബർ 28നാണ് മരിച്ചത്.

ഡിസംബർ 12-ന് ഇദ്ദേഹം നൈജീരിയയിൽ നിന്നുവന്നത്. ചിഞ്ച്‌വാഡിലാണ് ഇയാൾ താമസിക്കുന്നത്. പിംപ്രി യശ്വന്ത്‌റാവു ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നൈജീരിയയിൽ നിന്നു വന്ന സമയത്ത് നടത്തിയ പരിശോധനകളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടർന്ന് ഇദ്ദേഹം ചിഞ്ച്‌വാഡിലുള്ള തന്റെ കുടുംബത്തിന്റെകൂടെ താമസിച്ചു.

കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു

എന്നാൽ ഡിസംബർ 17-ന് നെഞ്ചുവേദനയെത്തുടർന്ന് ഇദ്ദേഹത്തെ പിംപ്രി യശ്വന്ത്റാവു ചവാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടന്ന പരിശോധനയിലാണ് കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

മരിച്ച അന്ന് തന്നെ ഭാട്ട് നഗർ ശ്മശാനത്തിൽ സംസ്കാരം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച ഇദ്ദേഹത്തിന്റെ സാംപിളിന്റെ പരിശോധനാ ഫലം 30-ന് വന്നിരുന്നു. ഈ റിപ്പോർട്ടിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here