ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസിക്ക് 50 ലക്ഷം സമ്മാനം

0
29

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 2,50,000 ദിര്‍ഹം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം. ഇന്ത്യക്കാരനായ ജിതേന്ദ്ര ദേവ്‍ജാനിയാണ് ഞായറാഴ്‍ച നടന്ന നറുക്കെടുപ്പില്‍ വിജയിയായത്. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി എടുത്ത 011006 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ പ്രതിവാര നറുക്കെടുപ്പിലെയും വിജയം തേടിയെത്തിയത്

പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായെങ്കിലും ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ്  തത്സമയ നറുക്കെടുപ്പിലെ സമ്മാനങ്ങളും അദ്ദേഹത്തിന് സ്വന്തമാക്കാന്‍ അവസരമുണ്ടാകും. 44 കോടിയാണ് (2.2 കോടി ദിര്‍ഹം) അന്ന് വിജയിയെ കാത്തിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടി അന്ന് പ്രഖ്യാപിക്കപ്പെടും.

പ്രതിവാര നറുക്കെടുപ്പില്‍ വിജയിയാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബിഗ് ടിക്കറ്റ് അവാതരക ബുഷ്‍റയുമായി സംസാരിക്കവെ ജിതേന്ദ്ര ദേവ്‍ജാനി പറഞ്ഞു. സമ്മാനമായി ലഭിക്കുന്ന പണം കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിതേന്ദ്രയെപ്പോലെ ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി അരക്കോടി രൂപ സ്വന്തമാക്കാനായി ഫെബ്രുവരി മൂന്നിലെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റെടുക്കുക മാത്രമാണ് ചെയ്യേണ്ടതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

വിജയിയുടെ ജീവിതം തന്നെ മാറ്റി മറിയ്‍ക്കാന്‍ പര്യാപ്‍തമായ 44 കോടി രൂപയാണ് ഫെബ്രുവരി മൂന്നിന് ഒന്നാം സമ്മാനം നല്‍കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി അന്ന് വിജയികള്‍ക്ക് ലഭിക്കും.  നറുക്കെടുപ്പ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

പ്രതിവാര നറുക്കെടുപ്പ് നടക്കുന്ന തീയ്യതികള്‍

  • പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
  • പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.

പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here