പ്രകോപനപരമായ മുദ്രാവാക്യം; വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്

0
102

കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവർത്തകർക്കുമെതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.

പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, മാർഗതടസ്സം ഉണ്ടാക്കുക തുടങ്ങി പ്രധാനപ്പെട്ട വകുപ്പുകൾ ചേർത്താണ് വത്സൻ തില്ലങ്കേരിക്കും പ്രവർത്തകർക്കുമെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂർ ബാങ്ക് റോഡ് മുതൽ സ്റ്റേഡിയം കോർണർ വരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടന്നത്. പ്രകടനം സമാപിക്കുമ്പോൾ വത്സൻ തില്ലങ്കേരി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം.

ഇത്തരത്തിൽ പ്രകോപനപരമായ പ്രസംഗം ഉണ്ടാകില്ലെന്നായിരുന്നു പ്രകടനത്തിന് മുൻപ് പോലീസിനെ അറിയിച്ചിരുന്നത്. ഈ ഉറപ്പ് ലംഘിച്ചതാണ് കേസെടുക്കാൻ പോലീസിനെ പ്രേരിപ്പിച്ചത്. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here