പോക്സോ കേസ്: കുട്ടി മൊഴിമാറ്റിയത് ബാഹ്യപ്രേരണ മൂലമെന്ന് പിതാവ്

0
76

കുമ്പള: ഉപ്പളയിൽ 69-കാരൻ പേരക്കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പെൺകുട്ടി മൊഴിമാറ്റിയത് ബാഹ്യപ്രേരണമൂലമെന്ന് കുട്ടിയുടെ പിതാവ് കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. പോലീസിൽ നൽകിയതിൽനിന്ന് വ്യത്യസ്തമായാണ് കുട്ടി മജിസ്‌ട്രേറ്റിനുമുന്നിൽ രഹസ്യമൊഴി നൽകിയത്. കുട്ടിയെ ചിലർ സ്വാധീനിച്ചതിനാലാണ് ഇത് സംഭവിച്ചതെന്ന് പിതാവ് പറഞ്ഞു.

പ്രതിയുടെ ബന്ധുക്കൾ സ്കൂളിൽ കുട്ടിയെ സന്ദർശിക്കാൻ ശ്രമിച്ചിരുന്നു. പ്രതിയുമായി ബന്ധപ്പെട്ടവർ രാഷ്ട്രീയസ്വാധീനം ചെലുത്തിയാണ് പുനരന്വേഷണത്തിനു കളമൊരുക്കിയത്. പോലീസ് സംഘം വീട്ടിലെത്തി കുട്ടിയുമായി സംസാരിക്കുകയും വീഡിയോയിൽ മൊഴി പകർത്തുകയും ചെയ്തിട്ടുണ്ട്.

ആ സമയത്തൊന്നും പരാതിയിൽ പറഞ്ഞതിൽനിന്ന് കുട്ടി പിറകോട്ടുപോയിട്ടില്ല. തുടർന്ന് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കുകയും കാസർകോട് താലൂക്ക് ആസ്പത്രിയിൽ കൗൺസലിങ് നടത്തുകയും ചെയ്തു. തന്നെയും മകളെയും പോലീസ് ശിശുക്ഷേമസമിതിയുടെ ഓഫീസിലേക്ക് വിളിപ്പിക്കുകയും അധികൃതർ കുട്ടിയോട് സംസാരിക്കുയും ചെയ്തു. തുടർന്ന് അവിടെതന്നെ പിടിച്ചുവെച്ചശേഷം കുട്ടിയെ കസ്റ്റഡിയിലെടുക്കുന്നതായി അറിയിച്ചു.

പോലീസ് നിലപാടിനെതിരേ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒന്നരമാസം മുമ്പ് മഹമൂദ് ഹാജി എന്ന 69-കാരനെ അറസ്റ്റ് ചെയ്തിരുന്നു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here