പുതുവര്‍ഷത്തില്‍ 44 കോടിയുടെ സമ്മാനവുമായി ബിഗ് ടിക്കറ്റ്; ഓരോ ആഴ്‍ചയും 50 ലക്ഷം വീതം സമ്മാനം

0
26

അബുദാബി: ഈ ജനുവരിയില്‍ ജീവിതം തന്നെ മാറ്റിമറിക്കപ്പെടാന്‍ സാധ്യതയുള്ള പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ടെറിഫിക് 22 മില്യന്‍ എന്ന് പേരിട്ടിരിക്കുന്ന നറുക്കെടുപ്പില്‍ ഇതാദ്യമായി 2.2 കോടി ദിര്‍ഹമാണ് (44 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടിയുണ്ട്.

ഇതിനെല്ലാം പുറമെ ജനുവരിയില്‍ ഓരോ ആഴ്‍ചയും വിജയികളെ കാത്തിരിക്കുന്നത് രണ്ടര ലക്ഷം ദിര്‍ഹം വീതമാണ് (50 ലക്ഷം ഇന്ത്യന്‍ രൂപ). ഇത് രണ്ടാമത്തെ മാസമാണ് ഗ്രാന്റ് പ്രൈസിന് പുറമെ ബിഗ് ടിക്കറ്റ് ഇങ്ങനെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി സംഘടിപ്പിക്കുന്നത്. ആഴ്‍ചയില്‍ ഓരോരുത്തര്‍ക്ക് വീതം ആകെ നാല് പേര്‍ക്ക് അരക്കോടി രൂപ വീതം ഈ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനാവും.  ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഈ മാസം ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് രണ്ടര ലക്ഷം ദിര്‍ഹം കൂടി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ബിഗ് ടിക്കറ്റിന്റെ ഓരോ നറുക്കെടുപ്പിലും കോടീശ്വരന്മാര്‍ സൃഷ്‍ടിക്കപ്പെടുമെന്ന കാര്യം ഉറപ്പാണെന്നും സമ്മാനം മറ്റൊരു സമയത്തേക്ക് മാറ്റി വെയ്‍ക്കുന്ന രീതി ബിഗ് ടിക്കറ്റിനില്ലെന്നും ബിഗ് ടിക്കറ്റ് വക്താവ് അറിയിച്ചു.

ഡിസംബറിലെ പ്രതിവാര നറുക്കെടുപ്പുകളില്‍ സമ്മാനം ലഭിച്ചവരും മാധ്യമ പ്രതിനിധികളുമടക്കം പങ്കെടുത്ത പ്രത്യേക ചടങ്ങില്‍ വെച്ചാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ പുതിയ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്. പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് ബിഗ് ടിക്കറ്റ് അവതാരകന്‍ റിച്ചാര്‍ഡ് പുതിയ നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവിട്ടു.

ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയാവാന്‍ സാധിച്ചത് വിസ്‍മയകരമായൊരു അനുഭവമായിരുന്നെന്നാണ് കഴിഞ്ഞ മാസത്തെ വിജയികളിലൊരാള്‍ പ്രതികരിച്ചത്. എന്റെയും കുടുംബത്തിന്റെയും ജീവിതം തന്നെ ആ തുക കൊണ്ട് മാറിമറിഞ്ഞു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടേയിരിക്കണമെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. അതിന്റെ കാരണം എനിക്ക് ബോധ്യമുള്ളതുകൊണ്ട് ഞാന്‍ ഇനിയും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരും. സമ്മാനങ്ങള്‍ കൂടുതല്‍ വലുതായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഒരുപാട് പേര്‍ക്ക് വലിയ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും’ അദ്ദേഹം പറഞ്ഞു.

500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ജനുവരിയിലെ വലിയ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങി റേഞ്ച് റോവര്‍ ഇവോക് അല്ലെങ്കില്‍ മസെറാട്ടി ഗിബ്ലി കാറും സ്വന്തമാക്കാനാവും. ഒരു ഡ്രീം കാര്‍ ടിക്കറ്റിന്റെ വില 150 ദിര്‍ഹമാണ്. രണ്ട് ടിക്കറ്റകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

ആഴ്‍ചതോറും 2,50,000 ദിര്‍ഹം സമ്മാനം നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍

  • പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
  • പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.

പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here