കുമ്പള പ്രസ് ഫോറം ഹാളിന് നാങ്കി അബ്ദുല്ല മാസ്റ്ററുടെ പേര് നൽകും

0
28

കുമ്പള: കുമ്പള പ്രസ് ഫോറം ഹാളിന് നാങ്കി അബ്ദുല്ല മാസ്റ്ററുടെ പേര് നൽകാൻ പ്രസ് ഫോറം പ്രവർത്തകയോഗം തീരുമാനിച്ചു.

പ്രസിഡന്റ് ലത്തീഫ് ഉപ്പള അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തന രംഗത്തെ മികച്ച സേവകരിലൊരാളും കുമ്പള സ്വദേശിയുമായിരുന്ന നാങ്കി മാഷുടെ പേര് ഹാളിന് നൽകുന്നത് കുമ്പളയിലെ മാധ്യമ പ്രവർത്തകരെ സംബന്ധിച്ച് അഭിമാനാർഹമായ ഒരു നേട്ടമായിരിക്കുമെന്ന് യോഗം വിലയിരുത്തി.

സെക്രട്ടറി അബ്ദുല്ല കാരവൽ സ്വാഗതം പറഞ്ഞു. കെ.എം.എ സത്താർ, അബ്ദുൽ ലത്തീഫ് ഉളുവാർ, അബ്ദുൽ ലത്തീഫ് കുമ്പള, റഫീഖ് ബി.ഐ, ധനരാജ്, സുബൈർ, പുരുഷോത്തമ ഭട്ട് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here