കാസര്‍കോട് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു; 17 കാരന്‍ പിടിയില്‍

0
153

കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ട് പരപ്പയില്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 17 വയസുകാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പുകള്‍ പ്രകാരം 17 വയസുകാരനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

രണ്ട് ദിവസം മുമ്പെയാണ് പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രദേശവാസിയായ യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ആത്മഹത്യാ ശ്രമം നടന്ന ദിവസം യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മെബൈലില്‍ നിന്ന് സിം കാര്‍ഡ് എടുത്ത് നശിപ്പിച്ചിരുന്നു. ഇരുവരും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. പിന്നാലെയാണ് പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതര നിലയിലായ പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ർ ദിവസം മരണപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here