കലാപസാധ്യതയെന്ന ഇൻ്റലിജൻസ് റിപ്പോ‍ർട്ട്: സംയമനം പാലിക്കണമെന്ന് പ്രവർത്തകരോട് എസ് ഡിപിഐ

0
297

കോഴിക്കോട്: ആലപ്പുഴ ഇരട്ടക്കൊലയ്ക്ക് തുടർച്ചയായി സംസ്ഥാനത്ത് പലയിടത്തും ഇരുപാർട്ടികളും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നുവെന്ന ഇൻ്റലിജൻസ് മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന്  എസ്ഡിപിഐ നേതൃത്വം ആഹ്വാനം ചെയ്തു. കലാപംനടക്കുമെന്ന പ്രചാരണത്തിന് പിന്നിൽ ആർ.എസ്എസ് അജൻഡയാണെന്നും ഒരു കലാപത്തിനും എസ്ഡിപിഐ ശ്രമിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ ഹമീദ് പറഞ്ഞു. എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്നത് ഒരു ബന്ദൽ രാഷ്ട്രീയമാണെന്നും അതിനെ വളർത്തേണ്ടത് അക്രമത്തിലൂടെയല്ലെന്നും എസ്ഡിപിഐയെ പിശാചായി ചിത്രീകരക്കാൻ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുകയാണെന്നും ഹമീദ് കൂട്ടിച്ചേർത്തു.

ആലപ്പുഴയിലെ എസ്.ഡി.പി.ഐ- ആർഎസ്എസ് നേതാക്കളുടെ കൊലപാതവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വീണ്ടും സംഘർഷ സാധ്യതയുണ്ടെന്നാണ് നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ട്. ഇതിൻെറ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും പൊലീസ് ജാഗ്രത നിർദ്ദേശം നൽകി. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ നിയോജമണ്ഡലങ്ങളിലും രണ്ടു പാർട്ടികളും പ്രതിഷേധ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് പൊലീസിൻെറ വിലയിരുത്തൽ. രണ്ടു സംഘടനകളുടെ ശക്തികേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് സാധ്യത. ഈ  പ്രകടനങ്ങള്‍ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാനാണ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുള്ളത്. ഇന്നലെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here