കര്‍ണാടകയില്‍ യുവാവിനെ തിരക്കുള്ള നഗരത്തിലൂടെ നഗ്നനാക്കി നടത്തിച്ചു

0
129

ഹാസന്‍: കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ യുവാവിനെ മര്‍ദ്ദിച്ച് നഗ്നനാക്കി നടത്തി. യുവതിയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

കര്‍ണാടക, വിജയപുര ജില്ലയിലെ നിര്‍മാണ തൊഴിലാളിയായ മേഘരാജിനാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്.

ജില്ലയിലെ മഹാരാജാ പാര്‍ക്കില്‍ വെച്ച് യുവതിയോട് മോശമായി പെരുമാറി എന്നാരോപിച്ച് ഒരു കൂട്ടമാളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയും വസ്ത്രമഴിപ്പിച്ച് ഹേമാവതി സ്റ്റാച്യൂ സര്‍ക്കിളിലൂടെ നടത്തിക്കുകയുമായിരുന്നു.

തുടര്‍ന്നാണ് പൊലീസെത്തിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ മര്‍ദ്ദിക്കുകയും നഗ്നനാക്കി നടത്തുകയും ചെയ്തതിന് നാല് പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

‘ആരോപണവിധേയയായ പെണ്‍കുട്ടി ഇതുവരെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ആളുകള്‍ ഇയാളെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതിന് മേഘരാജ് പരാതി നല്‍കിയിട്ടുണ്ട്.

ഇതുപ്രകാരം നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഐ.പി.സി സെക്ഷന്‍ 341 341 (തെറ്റായ നിയന്ത്രണം), 323 (സ്വമേധയാ ഉപദ്രവിക്കല്‍) 504 (സമാധാനം ലംഘിക്കല്‍, അപമാനിക്കാന്‍ ശ്രമിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പികള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ഫോട്ടോ കടപ്പാട്: എന്‍.ഡി.ടി.വി

LEAVE A REPLY

Please enter your comment!
Please enter your name here