എം.എസ്.എഫില്‍ വീണ്ടും അച്ചടക്ക നടപടി; സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ നീക്കി

0
75

കോഴിക്കോട്: എംഎസ്എഫിൽ വീണ്ടും അച്ചടക്ക നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത് നിന്നും നീക്കി. നിലവിലെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. എം കെ മുനീറിന്‍റെ നേതൃത്വത്തിലുള്ള പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടിന്‍റെ ​അടിസ്ഥാനത്തിലാണ് നടപടി. ഹരിത വിഷയത്തിൽ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂർ. പി കെ നവാസിനും കൂട്ടര്‍ക്കുമെതിരെ ശക്തമായ നിലപാട് എടുക്കുകയും ചിലരുടെ പ്രവൃത്തി എംഎസ്എഫിന് നാണക്കേടായെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here