ഇതൊരു നായ അല്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? കാണാം വീഡിയോ..

0
192

വ്യത്യസ്തമായ നിരവധി വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അത്തരത്തില്‍ തികച്ചും  വ്യത്യസ്തമായ ഒരു വീഡിയോയെ കുറിച്ചാണ് ഇവിടെ പറയുന്നത്. കണ്ണുകൊണ്ട് കാണുന്നതെല്ലാം സത്യമാകണമെന്നില്ല എന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണിത്.

റിയോ ഡി ജനീറോയിലെ ദമ്പതികളാണ്​ ഈ വീഡിയോ പകർത്തിയത്. അയൽവാസിയുടെ ടെറസിന്​ മുകളിൽ പതിവില്ലാതെ ഒരു ‘നായ’യുടെ തലയാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ നായ തന്നെയാണ്. എന്നാല്‍ ക്യാമറ സൂം ചെയ്തപ്പോഴാണ് സംഭവം എന്താണെന്ന് മനസ്സിലായത്. അതൊരു പൂച്ചയായിരുന്നു. അത് തല തിരിച്ച് നോക്കിയപ്പോഴാണ് പൂച്ചയാണെന്ന് മനസ്സിലായത്.

ഡിസംബര്‍ 23നാണ് ഇരുവരും രസകരമായ ഈ വീഡിയോ പകര്‍ത്തിയത്. ജനുവരി നാലിന് വൈറല്‍ഹോഗ് യുട്യൂബ് ചാനലിലൂടെ സംഭവം പ്രചരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here