‘ഇതെന്താ സുനാമിയോ’: റിയല്‍ ലൈഫ് മിന്നല്‍ മുരളി, വൈറലായി വീഡിയോ

0
37

തിവേഗത്തില്‍ പറക്കുന്ന യാത്രകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിളിക്കുന്നത് ‘മിന്നല്‍ മുരളി’ യാത്ര പോലെ എന്നതാണ്. ഇപ്പോള്‍ ഇതാ ശരിക്കും റിയല്‍ ലൈഫ് മിന്നല്‍ മുരളി എന്ന് പറയാവുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു ബൈക്ക് യാത്രക്കാരന്‍റെ വേഗതയാണ് ഇങ്ങനെ പറയാന്‍ കാരണം.

വീഡിയോയില്‍ സിസിടിവി ദൃശ്യങ്ങളാണ് കാണുന്നത്. എവിടെയാണ് സ്ഥലം എന്ന് വ്യക്തമല്ലെങ്കിലും. സംഭവം നടന്നത് ജനുവരി 6 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എന്ന് വീഡിയോയിലെ ഡേറ്റ് കോഡില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

ആദ്യത്തെ ക്ലിപ്പില്‍ ഒരു ബസ് തിരിക്കുമ്പോള്‍‍ അമിത വേഗത്തില്‍ വളവ് തിരിഞ്ഞ് വരുന്ന ബൈക്ക് അതിന്‍റെ ഇടയില്‍ ലഭിക്കുന്ന ചെറിയ ഇടത്തിലൂടെ ചീറിപ്പാഞ്ഞ് പോകുന്നത് കാണാം. ഈ വേഗതയില്‍ അടുത്ത കെട്ടിടത്തിന്‍റെ ഗേറ്റ് അതിവേഗത്തില്‍ അടയുന്നതാണ് രണ്ടാമത്തെ ക്ലിപ്പ്. റോഡ് വിട്ട് അടുത്തുള്ള മരത്തിന് സമീപത്തേക്ക് നിയന്ത്രണം വിട്ട് അടുക്കുകയും അവിടുന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമാണ് വീഡിയോ. അതിനിടയില്‍ ബൈക്കിന്‍റെ ഹെല്‍‍മറ്റ് തെറിക്കുന്നതും കാണാം.

ഇതിനകം ലക്ഷക്കണക്കിന് പേര്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഇതിന് പുറമേ വാട്ട്സ്ആപ്പിലും ഓടുന്നുണ്ട് ഈ വീഡിയോ. ഇതേ സമയം ബൈക്കിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം കാരണം എന്ന് ചിലര്‍ പറയുമ്പോള്‍ ബൈക്ക് ഓടിച്ചയാളുടെ അമിത വേഗതയെ ചിലര്‍ കുറ്റം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here