20 മണിക്കൂര്‍ പറക്കാന്‍ 80ലക്ഷം രൂപ, അധിക ഓരോ മണിക്കൂറിന് 90,000; പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാര്‍ ചിപ്‌സണ്‍ ഏവിയേഷന്

0
74

തിരുവനന്തപുരം: കേരള പൊലീസിനായുള്ള ഹെലികോപ്റ്റര്‍ വാടക കരാര്‍ ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്.പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ കമ്പനി ക്വാട്ട് ചെയ്തത് 80 ലക്ഷം രൂപ. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. 3 വര്‍ഷത്തേക്കാണ് 6 സീറ്റുള്ള ഹെലികോപ്റ്റര്‍ വാടകയ്ക്കു എടുക്കുന്നത്. ഇന്ന് തുറന്ന സാമ്പത്തിക ബിഡില്‍ ഏറ്റവും കുറഞ്ഞ തുക നല്‍കിയ ചിപ്‌സണ് കരാര്‍ നല്‍കാന്‍ ഡിജിപി അധ്യക്ഷനായ ടെണ്ടര്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

ചിപ്‌സണ്‍ ഏവിയേഷന്‍, ഒഎസ്എസ് എയര്‍ മാനേജ്‌മെന്റ്, ഹെലിവേ ചാട്ടേഴ്‌സ് എന്നീ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായി സേവനം നല്‍കുന്ന കമ്പനികളാണിത്. പൊലീസ് ആസ്ഥാനത്ത് ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീ.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് വിലയിരുത്തിയത്.തുടര്‍നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പവന്‍ഹാന്‍സ് കമ്പനിയില്‍നിന്ന് ടെന്‍ഡറില്ലാതെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് വിവാദമായിരുന്നു. 2020 ഏപ്രിലിലാണ് ഒരു വര്‍ഷത്തേക്ക് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക.ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം 22.21 കോടിയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സിന് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here