16.79 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി മംഗളൂരുവിൽ പിടിയിൽ

0
99

മംഗളൂരു : ഷാർജയിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി യുവാവ് കസ്റ്റംസ് അധികൃതരുടെ പിടിയിലായി.

കാസർകോട് ഉദുമ മദീന മൻസിലിൽ അൻവർ സാദത്ത് (23) ആണ് പിടിയിലായത് ഇയാളിൽനിന്ന് 16,79,860 രൂപ വില വരുന്ന 338 ഗ്രാം സ്വർണം കണ്ടെത്തി. ഷാർജയിൽനിന്ന് തിങ്കളാഴ്ച എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു അൻവർ സാദത്ത്. സ്റ്റീരിയോ കേബിൾ, മൊഴുകുതിരി സ്റ്റാൻഡ്, ബിസ്കറ്റ് ഉണ്ടാക്കുന്ന യന്ത്രം എന്നിവയുടെ ഉള്ളിലൊളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സൂപ്രണ്ടന്റുമാരായ കെ.സന്തോഷ്, കെ.ലളിത രാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here