സർപ്രൈസുണ്ട്, രണ്ടാം ഇന്നിങ്‌സിന് സമയമായി; ആകാംക്ഷയുണർത്തി യുവി

0
88

ജീവിതത്തിൽ ഒരു സർപ്രൈസ് സംഭവിക്കാനിരിക്കുന്നു എന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. അടുത്ത വർഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ഈയിടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തിന്റെ സർപ്രൈസ്. സമൂഹ മാധ്യമത്തിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ താരം പങ്കുവച്ചു.

‘ഇതാണ് ആ സമയം. നിങ്ങൾ തയ്യാറാണോ? നിങ്ങൾക്കെല്ലാവർക്കും വലിയൊരു സർപ്രൈസുണ്ട്. കാത്തിരിക്കൂ’- എന്നാണ് അദ്ദേഹം കുറിച്ചത്. 2019ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവി അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ആവേശത്തോടെയാണ് ആ നിമിഷത്തിനായി കാത്തിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചിരുന്നു.

 

2011 ഏകദിന ലോകകപ്പിൽ ഇന്ത്യൻ കിരീടധാരണത്തിന്റെ നെടുന്തൂണായിരുന്നു യുവരാജ്. അന്ന് ടൂർണമെന്റിൽ 90.50 ശരാശരിയിൽ 362 റൺസ് അടിച്ചുകൂട്ടിയ യുവരാജ്, 15 വിക്കറ്റും സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ മിന്നിത്തിളങ്ങിയതിനു തൊട്ടുപിന്നാലെയാണ് യുവരാജ് സിങ്ങിനെ അർബുദം ബാധിച്ചതായി കണ്ടെത്തിയത്. പിന്നീട് നീണ്ട ചികിത്സയ്ക്കുശേഷം താരം വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തി. വിരമിച്ചെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടി20 ലീഗുകളിൽ യുവി സജീവമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here