സ്വര്‍ണ വില കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

0
16

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 240 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,240 രൂപയായി. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4530 രൂപയാണ് വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. ഇന്നലെ 36,000മായി കുറഞ്ഞ വിലയാണ് ഇന്ന് 240 രൂപയായി വര്‍ധിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here