സ്വര്‍ണ വില കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

0
29

കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 36,200 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്.

കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില 36,080ല്‍ തുടരുകയായിരുന്നു. ഗ്രാം വില പതിനഞ്ചു രൂപ കൂടി 4525ല്‍ എത്തി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു. 640 രൂപയുടെ വര്‍ധനയാണ് ഇതുവരെ ഈ മാസം രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here