സ്വര്‍ണവില വീണ്ടും കുറഞ്ഞു, രണ്ടുദിവസത്തിനിടെ 440 രൂപയുടെ ഇടിവ്

0
179

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെയും ഇടിഞ്ഞിരുന്നു. പവന് 36,560 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് പവന് ആയിരം രൂപ വര്‍ധിച്ച ശേഷമാണ് വില താഴ്ന്നത്.

ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഒമൈക്രോണ്‍ ഭീതിയും ലോക സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here