സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു,​ രോഗബാധിതരുടെ എണ്ണം അഞ്ചായി,​ ജാഗ്രത വേണമെന്ന് നിർദ്ദേശം

0
63

തിരുവനന്തപുരം : സംസ്ഥാനത്ത് നാലു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം അഞ്ചായി. കൊച്ചിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാമാതാവുമാണ് രോഗബാധിതരായ രണ്ടുപേർ. ഇവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു . തുടർന്നു നടത്തിയ ജനിതകശ്രേണി പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

യു.കെയിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയും കോംഗോയിൽ നിന്നും വന്ന എറണാകുളം സ്വദേശിയുമാണ് രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേർ. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് മന്ത്രി അറിയിച്ചു. ജാഗ്രത അനിവാര്യമെന്നും മന്ത്രി വ്യക്തമാക്കി..

LEAVE A REPLY

Please enter your comment!
Please enter your name here